
ശ്വേത മേനോൻ
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ മലയാള നടി ശ്വേത മേനോനെതിരേ കേസെടുത്തു. കൊച്ചി സെൻട്രൽ പൊലീസാണ് നടിക്കെതിരേ കേസെടുത്തിരിക്കുന്നത്.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ ഐടി നിയമം 67 (എ) വകുപ്പ് പ്രകാരവും അനാശാസ‍്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ‍്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും നഗ്നമായി അഭിനയിച്ച രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.