

രഞ്ജിത പുളിക്കൻ
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരേ കേസെടുത്തു.
നേരത്തെ കേസിലെ ആദ‍്യ പരാതിക്കാരിയെ സമൂഹമാധ‍്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് മറ്റൊരു കേസും രഞ്ജിത പുളിക്കനെതിരേയുണ്ട്. ഈ സാഹചര‍്യത്തിലാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
എന്നാൽ അതിജീവിതയെ അധിക്ഷേപിച്ചെന്ന ആദ‍്യ കേസിൽ രഞ്ജിതയ്ക്ക് ജാമ‍്യം ലഭിച്ചിരുന്നു. എന്നാൽ ഒരേ കുറ്റത്തിന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാളെ ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നാണ് രഞ്ജിത പറയുന്നത്. തനിക്കെതിരേ നടക്കുന്ന വേട്ടയാടലിനു പിന്നിൽ സ്വർണം കട്ടവർ പിടിക്കപ്പെടും എന്നായപ്പോഴുള്ള ഭയമാണെന്നാണ് രഞ്ജിത ആരോപിക്കുന്നത്.