29 ലക്ഷം രൂപ തട്ടിയെടുത്തു; ബിജു രാധാകൃഷ്ണനെതിരേ കേസ്

നിലമ്പൂർ സ്വദേശി കെ. റിൻഷാദിന്‍റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്
case filed against solar case accused biju radhakrishnan for csr fund scam

ബിജു രാധാകൃഷ്ണൻ

Updated on

കൊച്ചി: സോളാർ കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണനെതിരേ പൊലീസ് കേസെടുത്തു. സിഎസ്ആർ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസെടുത്തിരിക്കുന്നത്.

നിലമ്പൂർ സ്വദേശി കെ. റിൻഷാദിന്‍റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുഖ‍്യമന്ത്രിക്കും പൊലീസ് കമ്മിഷണർക്കുമാണ് റിൻഷാദ് പരാതി നൽകിയിരുന്നത്. ബിജു രാധാകൃഷ്ണനെ കൂടാതെ കേസിൽ മൂന്നു പ്രതികളാണുള്ളത്. എൻജിഒ ഹെൽപ്പ് ഫൗണ്ടേഷൻ എംഡി എന്ന നിലയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

logo
Metro Vaartha
www.metrovaartha.com