ഭിന്നശേഷിക്കാരനായ 16കാരനു ക്രൂരമർദനം: സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

കുട്ടിക്ക് ക്രൂരമായ മർദനമേറ്റതായി ഡോക്ടറും സ്ഥിരീകരിച്ചിരുന്നു
Case filed against special school principal for brutally beating differently-abled 16-year-old
Case filed against special school principal for brutally beating differently-abled 16-year-old
Updated on

പത്തനംതിട്ട: ഭിന്നശേഷിക്കാരനായ 16കാരനു സ്പെഷ്യൽ സ്കൂളിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. തിരുവനന്തപുരം വെള്ളാര സ്നേഹ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പൊലീസ് പറഞ്ഞു.

തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16കാരനാണ് മർദനമേറ്റത്. ശരീരമാസകലം മർദനമേറ്റപ്പാടുകൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിക്ക് ക്രൂരമായ മർദനമേറ്റതായി ചാത്തങ്കരി പി എച്ച് സി യിലെ ഡോക്ടറും സ്ഥിരീകരിച്ചിരുന്നു. പിന്നീട് ബന്ധുക്കൾ പുളിക്കീഴ് പൊലീസിനും ചൈൽഡ് ലൈനും പരാതി നൽകുകയായിരുന്നു. 2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com