നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ ഇന്ത‍്യയിലും ഭരണഘടന കത്തിക്കണം, ഡൽഹിയിൽ പോയി പൊലീസുകാരെ ആക്രമിക്കണം; വ്ലോഗർക്കെതിരേ കേസ്

ബിജെപി പ്രവർ‌ത്തകർ നൽകിയ പരാതിയിൽ ഫറോക്ക് പൊലീസാണ് നടപടി സ്വീകരിച്ചത്
case filed against vlogger o.k. anash

വ്ലോഗറായ ഒ.കെ. അനാഷ് മുഹമ്മദ് അനസ്

Updated on

ന‍്യൂഡൽഹി: ഡൽഹിയിൽ പോയി പൊലീസ് ഉദ‍്യോഗസ്ഥരെ ആക്രമിക്കണമെന്നും നേപ്പാൾ, ശ്രീലങ്ക എന്നീ രാജ‍്യങ്ങളിലേതു പോലെ ഇന്ത‍്യയിലും ഭരണഘടന കത്തിക്കണമെന്നും പാർലമെന്‍റ് കത്തിക്കാനുള്ള അവസരമാണിതെന്നും പറഞ്ഞ് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തയാൾക്കെതിരേ കേസെടുത്തു. വ്ലോഗറായ ഒ.കെ. അനാഷ് മുഹമ്മദ് അനസിനെതിരേയാണ് കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

ബിജെപി പ്രവർ‌ത്തകർ നൽകിയ പരാതിയിൽ ഫറോക്ക് പൊലീസാണ് നടപടി സ്വീകരിച്ചത്. വിഡിയോ സമൂഹമാധ‍്യമങ്ങളിൽ വൈറലാകുകയും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതോടെ ഇയാൾ വിഡിയോ നീക്കം ചെയ്യുകയും ക്ഷമാപണം നടത്തികൊണ്ടുള്ള വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com