9 വയസുകാരിയെ വാഹനമിടിച്ച് കോമാവസ്ഥയിലാക്കിയ കേസ്; പ്രതി ഷെജിൽ പിടിയിൽ

കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഷെജിലിനെ കസ്റ്റഡിയിലെടുത്തത്
Case of 9-year-old girl being hit by a vehicle and left in a coma; accused Shejil arrested
ഷെജിൽ
Updated on

കോയമ്പത്തൂർ: വടകരയിൽ കാറിടിച്ച് ഒമ്പത് വയസുകാരി കോമയിലായ സംഭവത്തിൽ പ്രതി ഷെജിൽ പിടിയിൽ. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഷെജിലിനെ കസ്റ്റഡിയിലെടുത്തത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഇയാളെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും തുടർന്ന് വടകര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഫ്രെബുവരിയിലായിരുന്നു ഷെജിൽ ഓടിച്ച കാറിടിച്ച് ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ കുട്ടിയുടെ മുത്തശി മരിച്ചിരുന്നു. അപകടത്തെ തുടർന്ന് കോമയിലായ ദൃഷാന കോഴിക്കോട് മെഡിക്കൽ കോളെജിൽ എട്ട് മാസത്തോളം ചികിത്സയിലായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com