വൈകല്യമുളള പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് 6 വർഷം കഠിനതടവും പിഴയും

2021 ഒക്‌ടോബർ 23 നാണ് സംഭവം നടന്നത്.
case of molestation of a 14-year-old with a disability; Accused gets 6 years rigorous imprisonment and fine
പ്രതി ജെ. ഹരികുമാർ
Updated on

അടൂർ: പതിനാലുകാരനോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിന് 6 വർഷം കഠിനതടവും പിഴയും. ഏനാത്ത് ഇളംഗമംഗലം ലക്ഷം വീട്ടിൽ ജെ. ഹരികുമാറിനെയാണ് പോക്സോ കേസിൽ ശിക്ഷിച്ചത്. 2021 ഒക്‌ടോബർ 23 ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 76 ശതമാനം വൈകല്യമുള്ള കുട്ടിയെ പ്രതി ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിനു വിധേയനാക്കുകയായിരുന്നു.

കുട്ടിയിൽ അസ്വസ്ഥത കണ്ട അമ്മയാണ് എല്ലാ കാര്യങ്ങളും കുട്ടിയില്‍ നിന്ന് ചോദിച്ചറിഞ്ഞത്. ഉടനെ ടീച്ചറെയും, ചികിത്സിക്കുന്ന ഡോക്ടറെയും വിവരം അറിയിച്ചു. അവരുടെ നിർദേശപ്രകാരം ചൈൽഡ്‌ ലൈനിൽ എത്തിച്ച് കൗൺസിലിങ് ലഭ്യമാക്കി. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായി എന്ന് വെളിപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ജഡ്ജി ടി. മഞ്ജിത് ശിക്ഷിച്ചത്. 11000 രൂപ പിഴത്തുക അടയ്ക്കുകയും വേണം. പിഴ കുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷനും പൊലീസും ഏറെ വെല്ലുവിളികൾ നേരിട്ട കേസാണിത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും, 20 രേഖകൾ ഹാജരാക്കുകയും, പ്രതിഭാഗത്തുനിന്നും നാല് സാക്ഷികളെ വിസരിക്കുകയും ചെയ്ത കോടതി, പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി ജോൺ ഹാജരായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com