രമ‍്യ ഹരിദാസ് എംഎൽഎയെ ഫോണിൽ വിളിച്ച് അസഭ‍്യം പറഞ്ഞു; കേസ്

പുലർച്ചെ രണ്ടു മണിക്കായിരുന്നു എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ‍്യം പറഞ്ഞത്
Case registered after MLA Ramya Haridas was called on the phone and subjected to verbal abuse.

രമ്യ ഹരിദാസ്

Updated on: 

തിരുവനന്തപുരം: ചിറയൻകീഴ് എംഎൽഎയും കോൺഗ്രസ് നേതാവുമായ രമ‍്യ ഹരിദാസിനെ ഫോണിൽ വിളിച്ച് അസഭ‍്യം പറഞ്ഞതിൽ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പുലർച്ചെ രണ്ടു മണിക്കായിരുന്നു എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ‍്യം പറഞ്ഞത്. കൂടുതൽ കളിച്ചാൽ നിന്നെ ശരിയാക്കുമെന്ന് അയാൾ പറഞ്ഞതായാണ് വിവരം. എംഎൽഎയ്ക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.