നിപ വൈറസ് വ്യാജ സൃഷ്ടിയെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്; യുവാവിനെതിരേ കേസ്

ഐടി ആക്‌ട് പ്രകാരമാണ് കേസ്
Representative Image
Representative Image

കോഴിക്കോട്: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരേയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

ഐടി ആക്‌ട് പ്രകാരമാണ് കേസ്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ് ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അനിൽ പോസ്റ്റ് പിൻ വലിച്ചെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com