സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു

3 ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്.
case registered against journalists on Suresh Gopi's complaint
സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവർത്തകർക്കെതിരെ കേസ്
Updated on

തൃശൂർ: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. 3 ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കേന്ദ്രമന്ത്രിയുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ രണ്ടെണ്ണം ജാമ്യമില്ലാ വകുപ്പുകളാണ്.

ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്‍റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവ‍ര്‍ത്തകരെ സുരേഷ് ഗോപി കഴിഞ്ഞ ദിവസം തള്ളി മാറ്റുകയായിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച കോൺഗ്രസ് നേതാവ് അനിൽ അക്കരെ സുരേഷ് ഗോപിക്കെതിരെ പരാതി നൽകുകയും സിറ്റി കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയുടെ നടപടി.

Trending

No stories found.

Latest News

No stories found.