കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവം: പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും
case registered against police officer in alappuzha
കുഴിമന്തിക്കട അടിച്ചു തകർത്ത സംഭവം: പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചുതകർച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശേറി ട്രാഫിക് സിപിഒ കെ. എസ് ജോസഫിനെതിരെയാണ് നടപടി.

വലിയ ചുടുകാടിന് സമീപമുള്ള അഹാലൻ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് മന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചാണ് കട ആക്രമിച്ചത്. സംഭവ സമയത്ത് ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com