യുവതിയെ നടുറോഡിൽ മർദിച്ചത് വൈകിയെത്തിയതിന്, അലറി വിളിച്ചിട്ടും നിർത്തിയില്ല; പ്രതിശ്രുത വരനെതിരേ കേസ്

മർദനവും പെൺകുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതി പരാതിയില്ലെന്ന് പറയുകയായിരുന്നു
case registered against- young man who brutally beat up his fiancee
യുവതിയെ നടുറോഡിൽ മർദിച്ച പ്രതിശ്രുത വരനെതിരേ കേസ്Video ScreenShot
Updated on

കൊച്ചി: നഗര മധ്യത്തിൽ പ്രതിശ്രുത വധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരേ കേസെടുത്ത് പൊലീസ്. ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെ 4 മണിയോടെയാണ് നടുറോഡിൽ യുവതിയെ 4 യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യുവതിയെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും യുവതി അലറി വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെ യുവതി പരാതി നൽകുകയായിരുന്നു. ഇരുവരും ബന്ധുക്കളാണ്. അടുത്തിടെ വിവാഹിതരാവാനും ഇവർ തീരുമാനിച്ചിരുന്നു. വൈകിയെത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.

ബ്യൂട്ടീപാർലർ നടത്തുന്ന യുവതി പുലർച്ചെ 4 മണിയോടെയാണ് യുവാക്കൾ താമസിക്കുന്നിടത്തേക്ക് എത്തിയത്. പെൺകുട്ടിയെ കാത്തുനിന്ന യുവാവ് തല്ലുകയായിരുന്നു. ഇതു കണ്ട് പരിസരത്തുണ്ടായിരുന്ന ചിലർ ഇടപെട്ടതോടെ പ്രശ്നങ്ങളില്ലെന്നു പറഞ്ഞ് ഇരുവരും മുന്നോട്ടു പോവുകയായിരുന്നു. തുടർന്നുണ്ടായ മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

മർദനവും പെൺകുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതി പരാതിയില്ലെന്ന് പറയുകയായിരുന്നു. അതുകൊണ്ട് തന്നെ കേസെടുക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി യുവതി പ്രാഥമികശുശ്രൂഷ നേടിയ ശേഷം പ്രതിശ്രുത വരനെതിരേ കേസ് നൽകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.