കൂടൽമാണിക‍്യം ക്ഷേത്രത്തിലെ ജാതി വിവേചനം; ബാലു വീണ്ടും അവധി നീട്ടി

മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം നൽകിയാണ് ബാലു കത്തയച്ചത്.
Caste discrimination at Koodalmanikyam temple; Balu extends leave for 15 days again

കൂടൽമാണിക‍്യം ക്ഷേത്രത്തിലെ ജാതി വിവേചനം; ബാലു അവധി നീട്ടി

Updated on

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിന്‍റെ പേരിൽ കഴകം ജോലിയിൽ നിന്ന് ഓഫിസ് ജോലിയിലേക്ക് മാറ്റിയ ആര്യനാട് സ്വദേശി 15 ദിവസത്തെ അവധിക്കു ശേഷം ജോലിയിൽ പ്രവേശിച്ചില്ല. വീണ്ടും അവധി 15 ദിവസത്തെക്ക് നീട്ടി ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി.

മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതമാണ് കത്ത് നൽകിയിരിക്കുന്നത്. മാനെജ്മെന്‍റ് കമ്മിറ്റി യോഗം കൂടിയതിനുശേഷം തീരുമാനമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരാളെ കഴകം, മാല കെട്ട് ജോലിയില്‍ പ്രവേശിപ്പിച്ചതിനെതിരേ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്ത് വന്നതിന്‍റെ പിന്നാലെയാണ് ബാലുവിനെ കഴകം ജോലിയിൽ നിന്നു മാറ്റിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com