

കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷക വിദ‍്യാർഥി പൊലീസിൽ പരാതി നൽകി. ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരേ വിദ‍്യാർഥിയായ വിപിൻ വിജയനാണ് പരാതി നൽകിയത്.
നിരന്തരം ജാതി വിവേചനം നേരിട്ടെന്നും പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പറഞ്ഞെന്നുമാണ് വിപിൻ നൽകിയ പരാതിയിൽ പറയുന്നത്. സർക്കാർ വിഷയത്തിൽ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും ഉന്നത വിദ‍്യാഭ‍്യാസ മന്ത്രി ആർ. ബിന്ദു വ‍്യക്തമാക്കി.