ഭവനരഹിതര്‍ക്ക് വീടൊരുക്കേണ്ടത് കര്‍ത്തവ്യം; കാതോലിക്കാ ബാവാ

വിവേചനങ്ങള്‍ക്ക് അതീതമായി അര്‍ഹരായവര്‍ക്ക് ഭവനം ഉറപ്പാക്കുവാന്‍ ഉള്ള കടമ വിസ്മരിക്കരുതെന്നും കാതോലിക്കാ ബാവാ ഓര്‍മ്മിപ്പിച്ചു
ഭവനരഹിതര്‍ക്ക് വീടൊരുക്കേണ്ടത് കര്‍ത്തവ്യം; കാതോലിക്കാ ബാവാ
Updated on

കോട്ടയം: ഭവനരഹിതര്‍ക്ക് വീട് ഒരുക്കുന്നത് ഔദാര്യമല്ല കര്‍ത്തവ്യമാണെന്ന് കാതോലിക്കാ ബാവാ ( Catholic Bawa). മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് സുരക്ഷിതമായ ഭവനം. നഗരവല്‍ക്കരണവും സാമ്പത്തിക മാന്ദ്യവും പ്രകൃതി ദുരന്തങ്ങളും ഭവനരഹിതരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. വിവേചനങ്ങള്‍ക്ക് അതീതമായി അര്‍ഹരായവര്‍ക്ക് ഭവനം ഉറപ്പാക്കുവാന്‍ ഉള്ള കടമ വിസ്മരിക്കരുതെന്നും കാതോലിക്കാ ബാവാ ഓര്‍മ്മിപ്പിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഭവന നിര്‍മാണ സഹായ വിതരണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭവന നിര്‍മാണ കമ്മറ്റി പ്രസിഡന്‍റ് ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, കണ്‍വീനര്‍ ജിജു പി. വര്‍ഗീസ്, സണ്ണി മത്തായി, കമ്മറ്റി അംഗങ്ങളായ ഫാ. ജേക്കബ് ഫിലിപ്പ്, ജേക്കബ് കൊച്ചേരി, ഷാജന്‍ പി.യു. കുന്നംകുളം, സി.കെ. റെജി, ഉമ്മന്‍ ജോണ്‍, അനില്‍മോന്‍, ഗീവ്‌സ് മര്‍ക്കോസ്, ഷാലു ജോണ്‍, കോശി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. നാനാജാതി മതസ്ഥരായ 75 പേര്‍ക്ക് ചടങ്ങില്‍ സഹായധനം വിതരണം ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com