അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

നിയമസഭയിൽ മന്ത്രിമാർ ഉയർത്തിയ മറുപടികൾ പ്രകോപനം ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്കരിച്ചു.

അതേസമയം നിയമസഭയിൽ മന്ത്രിമാർ ഉയർത്തിയ മറുപടികൾ പ്രകോപനം ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണം നടത്താത്തത്. കരാർ കമ്പനിക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നല്കി കഴിഞ്ഞു. മുഖ്മന്ത്രി ഈ വിഷയം തൊടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com