സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഇതാദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്.
CBSE 10,12 board exam date announced
സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചുfile image
Updated on

ന്യൂഡൽഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പൊതു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18നും, പ്ലസ്ടു പരീക്ഷകൾ ഏപ്രിൽ 4നും അവസാനിക്കും.

പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും ആരംഭിക്കും. പരീക്ഷാ ടൈംടേബിള്‍ ബോർഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in ല്‍ ലഭ്യമാണ്.

12-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള എന്‍ഡ്രന്‍സ് പരീക്ഷകളുടെ തീയതികൾ പരിഗണിച്ചിട്ടുണ്ടെന്നും എന്‍ഡ്രന്‍സ് പരീക്ഷയ്ക്ക് മുമ്പ് ബോർഡ് പരീക്ഷകൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.

ഇതാദ്യമായാണ് പരീക്ഷയ്ക്ക് 86 ദിവസം മുമ്പേ തീയതി പ്രഖ്യാപിക്കുന്നത്. ഓരോ വർഷവും 30 ലക്ഷത്തിലധികം വിദ്യാർഥികളാണ് സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്യുന്നത്. രാജ്യത്തെ 26 രാജ്യങ്ങളിലായാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com