നിയമനക്കോഴ വിവാദം; സിസിടിവി ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല

പരാതിയിൽ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നൽകുന്ന ദൃശ്യങ്ങളും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല
അഖിൽ മാത്യു
അഖിൽ മാത്യു
Updated on

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എന്നാൽ ദൃശ്യങ്ങളിൽ പണം കൈമാറുന്നതോ ആരോപണ വിധേയനായ സ്റ്റാഫ് അഖിൽ മാത്യുവോ ഇല്ല. മറിച്ച് പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. സെക്രട്ടേറിയേറ്റിന് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.

പൊതുഭരണ വകുപ്പിലെത്തിയാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്. പരാതിയിൽ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നൽകുന്ന ദൃശ്യങ്ങളും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ഹരിദാസും സുഹൃത്ത് ബാസിതും ഒരുമണിക്കൂലിലധികം സമയം ഇവിടെ ചെലവഴിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. മൂന്നാമതൊരാൾ ദൃശ്യങ്ങളിലില്ല.

സെക്രട്ടേറിയറ്റ് പരിസരത്തു വച്ച് 500 രൂപയുടെ നോട്ടുകൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഒരുലക്ഷം രൂപ മന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യു വാങ്ങിയെന്നായിരുന്നു പരാതിയിലെ ആരോപണം. ഏപ്രിൽ പത്തിനു പണം കൈമാറി എന്നായിരുന്നു കന്റോൺമെന്റ് സ്റ്റേഷനിൽ ഹരിദാസ് നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽ ദൃശ്യങ്ങളിൽ വ്യക്ത വരാത്ത സന്ദർഭത്തിൽ മൊഴിയുടെ വിശ്വസ്ഥത പരിശോധിച്ച ശേഷമാവും അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com