
പാറശാല സിഎസ്ഐ ലോ കോളെജിൽ ക്ലാസിനിടെ സീലിങ് തകര്‍ന്ന് വീണു;
തിരുവനന്തപുരം: പാറശാലയിലെ സിഎസ്ഐ ലോ കോളെജിൽ ക്ലാസ് നടക്കുന്നതിനിടെ മുറിയുടെ സീലിങ് ഇളകി വീണു. പാറശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിന്‍റെ ഒന്നാം വർഷ വിദ്യാർഥികളുടെ ക്ലാസിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സീലിങ് ഇളകിവീണത്. ഈ സമയത്ത് മുപ്പത്തഞ്ചോളം കുട്ടികൾ ക്ലാസിലുണ്ടായിരുന്നു. ഇവർ ഇരിക്കുന്നതിന്‍റെ തൊട്ടുമുമ്പിലേക്കാണു സീലിങ് വീണത്. നിലവിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.
സീലിങ് ചോരുന്ന കാര്യം വിദ്യാർഥികള്‍ നേരത്തെ അറിയിച്ചിന്നെങ്കിലും വിദ്യാർഥികള്‍ക്കായുള്ള മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതെന്നാണ് കോളെജ് അധികൃതർ നൽകുന്ന വിശദീകരണം.