ceiling fan of the hospital broke and injured the young woman and her mother in thiruvananthapuram
പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് പരുക്ക്

പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് പരുക്ക്

നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു
Published on

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിക്ക് സീലിങ് ഫാൻ പൊട്ടിവീണ് പരുക്ക്. പേരൂർക്കട ​ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവം. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്.

പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക് പറ്റിയത്.

അതിനിടെ അപകടത്തെത്തുടർന്ന് ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കിഅയയ്ക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇവർ പേരൂർക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com