എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാകുന്നു; സ്കൂളുകളിൽ ആഘോഷങ്ങൾക്ക് വിലക്ക്

പരീക്ഷ കഴിഞ്ഞാൽ ക്യാം​പസിൽ കുട്ടികൾ നിൽക്കാൻ പാടില്ല.
Celebrations banned in schools after SSLC and Plus Two exams

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞുള്ള ആഘോഷങ്ങൾക്ക് സ്കൂളുകളിൽ വിലക്ക്

file image
Updated on

തിരുവനന്തപുരം: ‌എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ച അവസാനിക്കുന്നു. അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറ​ക്റ്റർ എസ്. ​ഷാനവാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറ​ക്റ്റർമാർക്കും നിർ​ദേശം അയച്ചു കഴിഞ്ഞു.

അവസാന പരീക്ഷ കഴിഞ്ഞ് ക്യാം​പസിൽ വിദ്യാർഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്താറുണ്ട്. അതിനാൽ പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനെജ്മെന്‍റുകൾ കർശന നിർ​ദേശം നൽകിയിരിക്കുകയാണ്.

കുട്ടികൾ പതിവുസമയത്ത് വീട്ടിൽ തിരിച്ചെത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം. ചില വിദ്യാർഥികൾ സ്കൂൾ ടോയ്‌​ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

​അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാംപസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നാണ് നിർദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com