പലപ്പോഴും എല്ലാ ശരിയാവുമെന്ന് പ്രതീക്ഷിച്ചു, ഇനിയും മാതൃകാ ദമ്പതികളായി അഭിനയിക്കാനില്ല; സീമ വിനീത്

''ജീവിതം ഞാൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിലായിരുന്നില്ല. എന്നാൽ ഈ കുറഞ്ഞ നാളുകൾക്കുള്ളിൽ ഒരുപാട് അനുഭവിച്ചു''
celebrity makeup artist seema vineeths facebook post about marriage

പലപ്പോഴും എല്ലാ ശരിയാവുമെന്ന് പ്രതീക്ഷിച്ചു, ഇനി മാതൃകാ ദമ്പതികളായി അഭിനയിക്കാനില്ല; സീമ വിനീത്

Updated on

നാം ജീവിതത്തിൽ ചിലപ്പോഴൊക്കെ തെറ്റായ തീരുമാനമെടുക്കുമെന്നും അത്തരത്തിലുള്ള തന്‍റെ തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നും സെലിബ്രിറ്റി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. ഇങ്ങനെയൊരു കാര്യം കുറിക്കാൻ ഇടവരരുതെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാലിപ്പോഴത് ആവശ്യമായി വന്നു. പൊതുവായി പറയേണ്ടതായതിനാലാണ് ഇവിടെയിത് കുറിക്കുന്നതെന്നും സീമ ഫെയ്സ് ബുക്കിൽ കുറിച്ചു.

സ്വയം ആത്മഹത്യയിലേക്ക് പോവാനോ ഒളിച്ചോടാനോ ആഗ്രഹിക്കാത്ത വ്യക്തിയാണ് താൻ. ചിലപ്പോഴൊക്കെ നാം ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങൾ അനുയോജ്യമാവണമെന്നില്ല. അങ്ങനെ ഒരവസരത്തിൽ എടുത്ത തീരുമാനമായിരുന്നു വിവാഹം. ജീവിതത്തിലൊരു കൂട്ടുണ്ടാവണമെന്നാഗ്രഹിച്ച് എടുത്ത തീരുമാനം തെറ്റായി പോയിയെന്ന് വളരെ നാളുകൾക്ക് മുൻപാണ് തിരിച്ചറിയുന്നതെന്നും സീമ കുറിച്ചു.

ജീവിതം താൻ നേടിയെടുത്തതൊന്നും അത്ര എളുപ്പത്തിലായിരുന്നില്ല. എന്നാൽ ഈ കുറഞ്ഞ നാളുകൾക്കുള്ളിൽ ഒരുപാട് അനുഭവിച്ചു. ഒരാളിൽ നിന്നും എന്ത് പരിഗണനയും റെസ്പെക്‌ടും ആഗ്രഹിച്ചിരുന്നോ അതൊന്നും തനിക്ക് കിട്ടിയില്ല. വ്യക്തിഹത്യയും, ജണ്ടൻ പ്രയോഗങ്ങളും താനെന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന വിധമുള്ള അധിക്ഷേപങ്ങളുമായിരുന്നു കിട്ടിയിരുന്നത്. പലപ്പോഴും എല്ലാ ശരിയാവുമെന്ന് പ്രതീക്ഷിച്ചു. പറഞ്ഞുകൊടുത്ത് തിരുത്താൻ ശ്രമിച്ചു. ഒരുപാട് തവണ മറ്റുള്ളവർക്കു മുന്നിൽ അഭിനയിച്ചു. മാതൃക ദമ്പതികളായി ഇനി അഭിനായിക്കാനില്ലെന്നും സീമ പറയുന്നു.

'ഒരുപാട് ദിവസങ്ങളായി തുറന്നു പറയാൻ കഴിയാതെ ബുദ്ധിമുട്ടി മനസ്സിൽ ഒരായിരം വിങ്ങലോടെ ചിരിക്കാൻ വളരെ അധികം മാനസികസമ്മർദത്തിൽ ആയിരുന്നു എല്ലാം ശെരിയാവും എല്ലാം ശെരിയാവും എന്ന് ഒരുപാട് പ്രതീക്ഷിച്ചു ഒന്നും എവിടെയും ശരിയാവില്ല എങ്ങും ഒത്തു പോകാനോ പോകുന്നില്ല എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ഒരുപാട് ആളുകളോട് സംസാരിച്ചു തീരുമാനം എടുക്കാനുള്ള അവസ്ഥയിലും അല്ല എനിക്ക് സ്വസ്ഥമായി ഒന്നു ഉറങ്ങണം സ്വസ്ഥമായി ജോലി ചെയ്യണം മനസമാധാനത്തോടെ ജീവിക്കണം ആരെയും ബുദ്ധിമുട്ടിക്കാതെ... ജീവിതത്തിൽ ഒരുപാടു ഏകദേശം 18 വര്ഷങ്ങളോളം ഒരുപാട് ജോലികൾ ചെയ്തു കഷ്ട്ടപ്പെട്ടു ഇവിടെവരെ എത്തി. ഒരു ജീവിതം വേണം എന്ന് ആത്മാർത്ഥതയോടെ ആഗ്രഹിച്ചു... ഒട്ടും സമാധാനമില്ലാത്ത ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നതിൽ അർഥമില്ല എന്ന് മനസിലാക്കുന്നു അവസ്ഥ വളരെ മോശമാണ് ഒപ്പം ഉണ്ടാവണം..'' സീമ കുറിച്ചു.

2024 സെപ്റ്റംബർ 18 നായിരുന്നു സീമ വിനീതിന്‍റെയും നിശാന്‍റിന്‍റെയും വിവാഹം. 2024 ആദ്യം ഇരുവരുമായുള്ള വിവാഹ നിശ്ചയം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ നടന്നിരുന്നു. പിന്നീട് ഒരു ഘട്ടത്തിൽ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിരുന്നെങ്കിലും ആർഭാടങ്ങളില്ലാതെ റജിസ്റ്റർ ഓഫിസിൽ വച്ച് സീമയും നിശാന്തും വിവാഹിതരാവുകയായിരുന്നു. തുടർന്ന് 6 മാസങ്ങൾക്കു ശേഷമാണ് വിവാഹ മോചന വാർത്തകൾ എത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com