പൊലീസുകാരൻ കഴിച്ച ബിരിയാണിയിൽ ചത്ത പഴുതാര; തിരുവല്ലയിൽ ഹോട്ടൽ പൂട്ടിച്ചു

തിരുവല്ല കടപ്ര ജംക്ഷനിൽ പ്രവർ‌ത്തിച്ചിരുന്ന ഹോട്ടലിന്‍റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു
centipedes found in biryani tiruvalla hotel shut down
പൊലീസുകാരൻ കഴിച്ച ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാരSympolic Image
Updated on

തിരുവല്ല: ഹോട്ടലിൽ നിന്നും കഴിച്ച ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ചഒ അജിത് കുമാർ‌ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. ബിരിയാണി പകുതി കഴിച്ചതിനു ശേഷമാണ് പഴുതാരയെ കണ്ടെത്തിയത്. പിന്നാലെ എസ്എച്ച്ഒ ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതി നൽകി.

പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ‌ പൂട്ടിച്ചു. തിരുവല്ല കടപ്ര ജംക്ഷനിൽ പ്രവർ‌ത്തിച്ചിരുന്ന ഹോട്ടലിന്‍റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com