
വെടിക്കെട്ടിനെതിരായ കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പൂരപ്രേമികള്‍ക്ക് അമര്‍ഷം.
തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാര്‍. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലെ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണ്. നിയന്ത്രണങ്ങള്‍ അപ്രായോ ഗികമെന്നും സുരേഷ്ഗോപി ഇടപെടണമെന്നും ആവശ്യം. ശക്തി കുറഞ്ഞ വെടിക്കെട്ടിന് കൂടുതല്‍ ഇളവ് വേണമെന്നും പൂരപ്രേമികള്‍ ആവശ്യപ്പെടുന്നു. ഉത്തരവില്‍ തിരുത്ത് വേണം. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താന്‍ പറ്റില്ല.
വെടിക്കെട്ട് പുരയുടെ ഇരുന്നൂറു മീറ്റര്‍ അകലെ വെടിക്കെട്ടു സാമഗ്രികള്‍ സ്ഥാപിക്കണമെന്ന ഉത്തരവാണ് പൂരത്തിന് തിരിച്ചടിയായത്. ഇതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി കെ.രാജന്‍, പ്രധാനമന്ത്രിക്കു കത്തെഴുതി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തിരുവമ്പാടിക്കും പാറമേക്കാവിനും വെവ്വേറെ വെടിക്കെട്ട്പുരകളുണ്ട്. ഇവിടെ നിന്ന് നാല്‍പത്തിയഞ്ചു മീറ്റര്‍ അകലെയാണ് വെടിക്കെട്ടു സാധനങ്ങള്‍ സ്ഥാപിക്കാറുള്ളത്.
കേന്ദ്ര ഏജന്‍സിയായ പെസോയുടെ പുതിയ ഉത്തരവില്‍ പറയുന്നത് ഇരുന്നൂറ് മീറ്റര്‍ അകലെ വെടിക്കെട്ടു സാമഗ്രികള്‍ നിരത്തണമെന്നാണ്. ഇതുപ്രകാരം, സ്വരാജ് റൗണ്ടും കഴിഞ്ഞു വേണം വെടിക്കെട്ട് സാമഗ്രികള്‍ നിരത്താന്‍.
ആശുപത്രികളുടേയും സ്കൂളുകളുടേയും 250 മീറ്റര്‍ അകലെ വേണം വെടിക്കെട്ടു നടത്തണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. കേരളത്തിലെ പൂരപ്രേമികളോടുള്ള വെല്ലുവിളിയാണിതെന്ന് റവന്യൂമന്ത്രി കെ.രാജന്‍ കുറ്റപ്പെടുത്. പ്രധാനമന്ത്രിക്കും വകുപ്പുമന്ത്രിക്കും റവന്യൂമന്ത്രി കത്തെഴുതി.