ഭക്ഷ്യ സംസ്കരണരംഗത്ത് കർഷകരുടെ അവകാശങ്ങൾ ഉറപ്പുവരുത്തും : കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ

എൻ ഐ ഐ എസ് ടിയിൽ വികസിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പ്രഹ്ളാദ് സിംഗ് പട്ടേലിനു വിവരിച്ചു
ഭക്ഷ്യ സംസ്കരണരംഗത്ത്  കർഷകരുടെ അവകാശങ്ങൾ  ഉറപ്പുവരുത്തും : കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ്  സിംഗ്  പട്ടേൽ

തിരുവനന്തപുരം: രാജ്യത്തെ ഭക്ഷ്യ സംസ്കരണമേഖല ആധുനികവത്കരിക്കുന്നതിനൊപ്പം കർഷകരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നു കേന്ദ്ര ഭക്ഷ്യസംസ്കരണ - ജൽ ശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ. തിരുവനന്തപുരത്ത്‌ പാപ്പനംകോട്ടെ സി എസ് ഐ ആർ - എൻ ഐ ഐ എസ് ടി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. എൻ ഐ ഐ എസ് ടിയുടെ പ്രവർത്തനങ്ങൾ കേന്ദ്ര സഹമന്ത്രി വിലയിരുത്തി. വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച അവതരണവും അദ്ദേഹം വീക്ഷിച്ചു.

എൻ ഐ ഐ എസ് ടി വളപ്പിൽ പ്രഹ്ളാദ് സിംഗ് പട്ടേൽ വൃക്ഷതൈ നട്ടു. വിവിധ ലാബുകളും അദ്ദേഹം സന്ദർശിച്ചു. എൻ ഐ ഐ എസ് ടിയിൽ വികസിപ്പിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ പ്രഹ്ളാദ് സിംഗ് പട്ടേലിനു വിവരിച്ചു കൊടുത്തു .

കേന്ദ്ര സഹമന്ത്രി പിന്നീട് കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദേശകാര്യ -പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരനെ സന്ദർശിച്ചു സുഖവിവരമാരാഞ്ഞു .

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com