കേന്ദ്ര അവഗണന: പ്രതിപക്ഷ നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

വര്‍ഷാന്ത്യ ചെലവുകളുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാകുക
VD Satheesan | Pinarayi Vijayan
VD Satheesan | Pinarayi Vijayan

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് കേന്ദ്രസർക്കാരിനു കേരളത്തോടുള്ള സമീപനം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ഇന്നു ചര്‍ച്ച നടത്തും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. സംസ്ഥാനത്തിന്‍റെ അവസാനപാദ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയായിരുന്നു. 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. 5600 കോടി രൂപ കുറച്ചു. ഈ കാലയളവിലുള്ള സംസ്ഥാനത്തിന്‍റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകുന്ന വിധത്തിലാണ് കേന്ദ്രത്തിന്‍റെ നടപടിയെന്നു സംസ്ഥാന സർക്കാർ പറയുന്നു.

വര്‍ഷാന്ത്യ ചെലവുകളുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തിനുണ്ടാകുക. കര്‍ഷകരില്‍ നിന്ന് ആദ്യ സീസണില്‍ നെല്ല് സംഭരിച്ചതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സപ്ലൈകോയ്ക്ക് 1300 കോടിയാണ് ലഭിക്കാനുള്ളതെന്നും അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ നാഷണൽ ഹെൽത്ത് മിഷ(എന്‍എച്ച്എം)ന്‍റെ പദ്ധതികൾ താളം തെറ്റുന്ന സ്ഥിതിയിലാണെന്നുമാണ് സംസ്ഥാന സർക്കാരിന്‍റെ മറ്റൊരു ആരോപണം. കേന്ദ്രം പണം തരാത്തത് മൂലം സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍ എന്നിവ തടസപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രതിപക്ഷവുമായി കേന്ദ്ര സമീപനത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നത്.

Trending

No stories found.

Latest News

No stories found.