മോദി സർക്കാരും ബിജെപിയും മുനമ്പംനിവാസികളുടെ കൂടെ: കിരൺ റിജിജു

വഖഫ് ഭേദഗതി പാർലമെന്‍റിൽ നിയമമാക്കിയതിൽ 'നന്ദി മോദി' ബഹുജന കൂട്ടായ്മ മുനമ്പത്ത് ഉദ്ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം
Kiran Rijiju

കിരൺ റിജിജു

Updated on

കൊച്ചി: വഖഫ് ഭൂമി പ്രശ്നം നിലനിൽക്കുന്ന എറണാകുളം ജില്ലയിലെ മുനമ്പം നിവാസികളുടെ ഭൂമിയിൽ അവർക്ക് പൂർണ അധികാരം തിരികെ ലഭിക്കുന്നതു വരെ നരേന്ദ്ര മോദി സർക്കാരും ബിജെപിയും ഒപ്പമുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ- പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു. വഖഫ് ഭേദഗതി പാർലമെന്‍റിൽ നിയമമാക്കിയതിൽ 'നന്ദി മോദി' ബഹുജന കൂട്ടായ്മ മുനമ്പത്ത് ഉദ്ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം.

വഖഫ് ബോർഡിന് അനിയന്ത്രിതങ്ങളായ അധികാരങ്ങൾ നൽകിയ നിയമത്തെയാണ് പുതിയ ഭേദഗതിയിലൂടെ മോദി സർക്കാർ ജനാധിപത്യ പരവും മതേതരവുമാക്കി നവീകരിച്ചത്. ഏത് ഭൂമിയിലും അവകാശവാദമുന്നയിക്കാവുന്ന സ്ഥിതി ഇനി രാജ്യത്തുണ്ടാകുകയില്ല. ഇതൊരു മുസ്‌ലിംവിരുദ്ധ നിയമ ഭേദഗതിയാണെന്നാണ് കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികൾ പ്രചരിപ്പിക്കുന്നത്. ഇത് സാധാരണക്കാരായ മുസ്‌ലിങ്ങൾ ഉൾപ്പടെ ലക്ഷക്കണക്കിനാളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ്. ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകളാണ് പ്രധാനമന്ത്രിയെ അഭിനന്ദനം അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മതപരമായ കാര്യങ്ങളിലല്ല വഖഫ് സ്വത്തിന്‍റെ ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് നിയമം ബാധിക്കുന്നത്. നിയമ ഭേദഗതിക്കനുസരിച്ച് ചട്ടങ്ങൾ നടപ്പിൽ വരും. സംസ്ഥാന സർക്കാരിന് കൃത്യമായ നിർദേശം നൽകി പ്രശ്നം പരിഹരിക്കണമെന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെടും. മോദി സർക്കാർ ഈ പ്രശ്നം പരിഹരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

യോഗത്തിൽ കേന്ദ്ര ന്യൂനപക്ഷ കാര്യ- ഫിഷറീസ് വകുപ്പു സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, സന്ദീപ് വചസ്പതി, നോബിൾ മാത്യു, അഡ്വ. ഷോൺ ജോർജ്, വികാരി ഫാ. ആന്‍റണി സേവ്യർ, സ്റ്റീഫൻ, അഡ്വ. കെ.എസ്. ഷൈജു , ഐടി സെൽ സംസ്ഥാന പ്രഭാരി അനൂപ് ആന്‍റണി, നേതാക്കളായ അഡ്വ. ബി.ഗോപാലകൃഷണൻ, ജിജി ജോസഫ്, വി.കെ. ഭസിത് കുമാർഎന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com