മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഗൾഫ് പര‍്യടനം; അനുമതി നിഷേധിച്ച് കേന്ദ്രം

കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് വിദേശകാര‍്യ മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നത്
centre denies permission for cm pinarayi vijayan gulf visit

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ ഗൾഫ് പര‍്യടനത്തിന് വിദേശകാര‍്യ മന്ത്രാലയം അനുമതി നൽകിയില്ല. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് വിദേശകാര‍്യ മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നത്.

ഇക്കാര‍്യത്തിൽ വിദേശകാര‍്യ മന്ത്രാലയം വിശദീകരണവും നൽകിയിട്ടില്ല. ഒക്റ്റോബർ 16ന് ആരംഭിച്ച് നവംബർ 9ന് സമാപിക്കുന്ന തരത്തിലായിരുന്നു മുഖ‍്യമന്ത്രിയുടെ പര‍്യടനം നിശ്ചയിച്ചിരുന്നത്. ബഹ്റൈൻ, സൗദി, ദമ്മാം, ജിദ്ദ, റിയാദ്, മസ്ക്കത്ത്, സലാല, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കാനിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com