കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

കേരളത്തിന് ഈ വർഷം തന്നെ എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദ ഉറപ്പ് നൽകിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ.
Centre promises AIIMS for Kerala

കെ. മുരളീധരൻ

Updated on

തിരുവനന്തപുരം: കേരളത്തിന് ഈ വർഷം തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (AIIMS) അനുവദിക്കുമെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉറപ്പ് കിട്ടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുരളീധരന്‍റെ പ്രഖ്യാപനം.

എയിംസ് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുത്ത് നൽകാൻ കേരളം സജ്ജമാണ്. കേന്ദ്രത്തിന് ഇനി ഒഴിവുകഴിവുകൾ പറയാൻ കഴിയില്ല. കേരളത്തിൽ ഏതു ജില്ലയിൽ എയിംസ് അനുവദിച്ചാലും പരാതിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കേരള സർക്കാർ കണ്ടെത്തിയ സ്ഥലം ഇതിനകം കേന്ദ്ര സർക്കാരിനു നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പ്രതിനിധികൾ അത് പരിശോധിച്ച് സാങ്കേതിക അനുമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയിംസിന്‍റെ കാര്യത്തിൽ കേരളത്തിൽനിന്നുള്ള എല്ലാ എംപിമാരും ഒറ്റക്കെട്ടാണെന്നും, ഏതു ജില്ലയിലായാലും എയിംസ് വരുക എന്നതാണ് പ്രധാനമെന്നും മുരളീധരൻ പറഞ്ഞു.

ഇതിനു പുറമേ, തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളെജായ കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളെജിൽ അടുത്ത വർഷം തന്നെ നൂറ് എംബിബിഎസ് സീറ്റുകളിൽ പ്രവേശനത്തിന് അനുമതി ലഭിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com