rain
rain

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ മഴ സാധ്യത

കേരള തീരത്തും തെക്കൻ തമിഴ് നാട് തീരത്തും തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വൈകീട്ട് 5 മണിക്ക് പുറത്തിറക്കിയ അറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളില്ല.

അതേസമയം കേരള തീരത്തും തെക്കൻ തമിഴ് നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ( INCOIS ) അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com