
തിരുവനന്തപുരം: ഇന്നു മുതൽ അടുത്ത 4 ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഇന്നു മുതൽ അടുത്ത 2 ദിവസത്തേക്ക് കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.