സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ്കുമാർ; ആരോപണവുമായി ചാണ്ടി ഉമ്മൻ

പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ
chandi oomen accuses ganeshkumar in solar case

ഗണേഷ്കുമാർ, ചാണ്ടി ഉമ്മൻ

Updated on

പത്തനാപുരം: ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരേ ഗുരുതര ആരോപണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ്കുമാറാണെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്.

പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസിലെ പരാതിക്കാരിയുയെ പരാതി 18 പേജിൽ നിന്ന് 24 പേജായി കൂടിയതിനു കാരണം ഗണേഷ്കുമാറാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.

കൊട്ടാരക്കര കോടതിയിൽ നിലവിൽ കേസ് നടക്കുന്നുണ്ടെന്നും ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും നീതിക്കു നിരക്കാത്തതായി ഉമ്മൻ ചാണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സിഡി തേടി ഗണേഷ്കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com