'ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കണ്ട'; സഹോദരീ ഭ‍ർത്താവിനെതിരേ ചാണ്ടി ഉമ്മൻ

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാണ് ചാണ്ടി ഉമ്മന്‍റെ സഹോദരി ഭ‍ർത്താവായ വർഗീസ് ജോർജ്
chandy oommen against nda candidate oommen chandys son in law varghese george

വർഗീസ് ജോർജ് | ചാണ്ടി ഉമ്മൻ

Updated on

തൃശൂർ: സഹോദരീ ഭർത്താവിനെതിരേ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ഒ.ജെ. ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആ​ഗ്രഹിക്കുകയെന്നും മറ്റാരും അദേഹത്തിന്‍റെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. ജനീഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദേഹം.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് വർഗീസ് ജോർജാണ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വന്‍റി 20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. അദ്ദേഹത്തിനെതിരേയായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

നിയമസഭയിൽ തന്‍റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ. ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്‍റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com