മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

എംഎൽഎ വാഗ്ദാനം ചെയ്തിരുന്ന 5 ലക്ഷം രൂപയിൽ ആദ‍്യ ഗഡു എന്ന നിലയ്ക്ക് 1 ലക്ഷം രൂപയാണ് നിലവിൽ കൈമാറിയിരിക്കുന്നത്
chandy oommen handed over rs 1 lakh to bindus family

ചാണ്ടി ഉമ്മൻ, ബിന്ദു

Updated on

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ എംഎൽഎ വാഗ്ദാനം ചെയ്തിരുന്ന 5 ലക്ഷം രൂപയിൽ ആദ‍്യ ഗഡു എന്ന നിലയ്ക്ക് 1 ലക്ഷം രൂപ കൈമാറി.

ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയാണ് ബിന്ദുവിന്‍റെ മകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയത്.

കഴിഞ്ഞ ദിവസം എംഎൽഎ ബിന്ദുവിന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു 5 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നത്. 10 ദിവസങ്ങൾക്കുള്ളിൽ പണം കൈമാറുമെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ വാഗ്ദാനം. ഇതിനു പിന്നാലെയാണിപ്പോൾ 1 ലക്ഷം രൂപ കൈമാറിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com