11 വർഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നം, എൽഡിഎഫ് വ്യക്തിപരമായി ആക്ഷേപിക്കുന്നു; ചാണ്ടി ഉമ്മൻ

ഇന്ന് സതിയമ്മയാണെങ്കിൽ നാളെ ഞാനും നിങ്ങളുമായിരിക്കും
ജോലി നഷ്ടപ്പെട്ട സതിയമ്മ | ചാണ്ടി ഉമ്മൻ
ജോലി നഷ്ടപ്പെട്ട സതിയമ്മ | ചാണ്ടി ഉമ്മൻ
Updated on

കോട്ടയം: ജോലിയിൽ നിന്നു പുറത്താക്കപ്പെട്ട സതിയമ്മയ്‌ക്കെതിരേ വ്യജരേഖ ചമച്ചതിന് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. പതിനൊന്നു വർഷം ജോലി ചെയ്തിട്ടും ഉണ്ടാകാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇത് ജനാധിപത്യത്തിനു ചേരാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.

''ഇന്ന് സതിയമ്മയാണെങ്കിൽ നാളെ ഞാനും നിങ്ങളുമായിരിക്കും. പുതുപ്പള്ളിയിലെ വികസന വിഷയത്തിൽ എൽഡിഎഫ് വ്യക്തിപരമായി ആക്ഷേപിക്കുയാണ്'', ചാണ്ടി ഉമ്മൻ പറഞ്ഞു.

രേഖപ്രകാരം ജോലി ലഭിക്കേണ്ട ലിജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സതിയമ്മയ്ക്കു പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ് ജാനമ്മ, വെറ്ററിനറി സെന്‍റർ ഫീൽഡ് ഓഫിസർ ബിനു എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.