അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ടാലന്‍റ് ഹണ്ട് കോഡിനേറ്ററായി ചാണ്ടി ഉമ്മനെയും ഗോവയുടെ ചുമതല ഷമ മുഹമ്മദിനും നൽകി
chandy oommen and shama mohamed get new role after expressing dissatisfaction

ചാണ്ടി ഉമ്മൻ, ഷമ മുഹമ്മദ്

Updated on

തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ചതിനു പിന്നാലെ ചാണ്ടി ഉമ്മൻ എംഎൽയ്ക്കും ഷമ മുഹമ്മദിനും പുതിയ പദവികൾ നൽകി. അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ ടാലന്‍റ് ഹണ്ട് കോഡിനേറ്ററായി ചാണ്ടി ഉമ്മനെയും ഗോവയുടെ ചുമതല ഷമ മുഹമ്മദിനും നൽകി.

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ‌ തുടരുന്ന സാഹചര‍്യത്തിലാണ് ഇരുവർക്കും പുതിയ പദവികൾ നൽകിയിരിക്കുന്നത്. അതേസമയം, ജോർജ് കുര‍്യന് കേരളത്തിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്. 13 ഉപാധ‍്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെപിപിസിസി പട്ടിക പുറത്തിറക്കിയതിനു പിന്നാലെയായിരുന്നു ചാണ്ടി ഉമ്മൻ അതൃപ്തി പരസ‍്യമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com