''ദൈവനാമത്തിൽ...''; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും.
Chandy Oommen
Chandy Oommen
Updated on

തിരുവനന്തപുരം: ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം 10 മണിയോടെ നിമയമസഭാ ചേംബറിൽ സ്പീക്കർ മുന്‍പാകെയായിരുന്നു ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ.

പുതുപ്പള്ളി ഹൗസിൽ നിന്നു കുടുംബാംഗങ്ങൾക്കൊപ്പമാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നു 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ജയം നേടിയാണ് സഭാ പ്രവേശം.

പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമ തോമസിനടുത്തായാണ് ചാണ്ടി ഉമ്മന്‍റെ സീറ്റ്. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ ഇരിപ്പിടം നേരത്തെ എൽജെഡി എംഎൽഎ കെ.പി. മോഹനനു നൽകിയിരുന്നു.

അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താത്കാലികമായി നിർത്തിവച്ച സമ്മേളനമാണ് വീണ്ടും ചേർന്നത്.

ഈ മാസം 14 വരെ ചേരുന്ന 4 ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ, പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരായ ജനവിധി എന്നു ചൂണ്ടിക്കാട്ടി സഭമയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. കൂടാതെ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സഭാംഗമായ എ.സി. മൊയ്തീന്‍ പ്രതിയാക്കപ്പെടുമെന്ന സൂചനയുള്ളതിനാൽ ഈ വിഷയവും പ്രതിപക്ഷം ഉന്നയിക്കും. ഇഡിക്കു മുന്നിൽ ഹാജരാകാന്‍ ഉളളതിനാൽ മുന്‍ മന്ത്രിയും സിപിഎം എംഎൽഎയുമായ മൊയ്തീന്‍ തിങ്കളാഴ്ച സഭയിൽ ഹാജരായിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com