കറുപ്പ് വസ്ത്രം ധരിച്ച് വഴിയരികിൽ ചാണ്ടി ഉമ്മൻ; നവകേരള യാത്രയ്ക്കെതിരേ ഒറ്റയാൾ പ്രതിഷേധം

നവകേരള യാത്രയുടെ വാഹനവ്യൂഹം മുഴുവൻ കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ വഴിയരികിൽ നിന്ന് മടങ്ങിയത്.
ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ
Updated on

തിരുവനന്തപുരം: നവകേരള യാത്ര കടന്നു പോയ വഴിയിൽ കറുപ്പ് വസ്ത്രങ്ങൾ ധരിച്ച് ഇരുന്ന് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഒറ്റയാൾ പ്രതിഷേധം. നവകേരള യാത്ര കടന്നു പോകുന്ന വഴിയിൽ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിനു മുന്നിലാണ് ചാണ്ടി ഉമ്മൻ കറുപ്പണിഞ്ഞെത്തിയത്. മുഖ്യമന്ത്രി കടന്നു പോകുന്നതു വരെ ഇരിക്കുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. ബസിനു മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ ചാടി വീണാൽ തടയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ചുറ്റുമുണ്ടായിരുന്നു.

നവകേരള യാത്രയുടെ വാഹനവ്യൂഹം മുഴുവൻ കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ വഴിയരികിൽ നിന്ന് മടങ്ങിയത്. എന്ത് വസ്ത്രം ധരിക്കണമെന്നും എവിടെപ്പോകണമെന്നും സദാചാര പൊലീസ് തീരുമാനിച്ചാൽ ജനാധിപത്യം ഇല്ലാതാകും. അതിനെതിരേയാണ് താൻ പ്രതിഷേധിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com