

ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവം; 10 പേർക്കെതിരേ കേസ്
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിലാണ് 10 പേർക്കെതിരേ കേസെടുത്തിരിക്കുന്നത്.
പേരാമ്പ്ര പൊലീസാണ് കേസെടുത്തത്.
യുഡിഎഫ് പ്രവർത്തകരുടെ ശുദ്ധികലശത്തെ തള്ളി മുസ്ലീംലീഗ് നേരത്തെ രംഗത്തെത്തിയിരുന്നു. തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ പ്രവർത്തനം കാരണമായെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു