
തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും. എറണാകുളം റൂറല്‍ മേധാവിയായി വൈഭവ് സക്‌സേനയാണ് . ഡി.ശില്‍പ്പ കോഴിക്കോട് റൂറലിലും നവനീത് ശര്‍മ തൃശൂര്‍ റൂറലിലും എസ്.ശശിധരന്‍ മലപ്പുറത്തും നിയമിതനായി.
പി. ബിജോയ് കാസര്‍ക്കോട്, കെഎം സാബു മാത്യു കൊല്ലം റൂറല്‍ എന്നിങ്ങനെയാണ് മാറ്റങ്ങൾ.
കൊച്ചി ഡിസിപിയായി കെ.എസ്. സുദര്‍ശന്‍ എത്തും. കൊല്ലം കമ്മീഷണറായി വിവേക് കുമാറും ഇടുക്കിയില്‍ ടി.കെ. പ്രദീപുമാണ് പുതിയതായി സ്ഥാനമേല്‍ക്കുന്നത്. അനൂജ് പലിവാളാണ് കോഴിക്കോട് ഡിസിപി.