മഴ മുന്നറിയിപ്പിൽ മാറ്റം: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; 7 ജില്ലകളിൽ യെലോ

അതേസമയം വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിൽ മണ്ണിടിച്ചിൽ ഉണ്ടായി
Change in rain warning Orange alert in four districts
മഴ മുന്നറിയിപ്പിൽ മാറ്റം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്file
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.

വിതുര -ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര - പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെയോടെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com