നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം; രണ്ടാമനായി കെ. എൻ ബാലഗോപാൽ

പുതിയ മന്ത്രിയായി ചുമതലയേറ്റ ഒ.ആർ. കേളുവിന് രണ്ടാം നിരയിൽ ഇരിപ്പിടം നൽകിയിട്ടുണ്ട്
change in seats of ministers in kerala assembly
കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ നിന്നും കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ മന്ത്രിമാരുടെ ഇരിപ്പിടത്തിലും മാറ്റം. മുഖ്യമന്ത്രിക്ക് തൊട്ടടുത്ത ഇരിപ്പിടത്തിൽ രണ്ടാമനായി ധനമന്ത്രി കെ. എൻ ബാലഗോപാലും മൂന്നാം സ്ഥാനത്ത് റവന്യൂ മന്ത്രി കെ. രാജനുമാണ് നൽകിയിരിക്കുന്നത്.

പുതിയ മന്ത്രിയായി ചുമതലയേറ്റ ഒ.ആർ. കേളുവിന് രണ്ടാം നിരയിൽ ഇരിപ്പിടം നൽകിയിട്ടുണ്ട്. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്.

Trending

No stories found.

Latest News

No stories found.