
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം. ഡിസിപി ജയദേവിന് റെയില്‍വേ എസ്പിയുടെ അധിക ചുമതല കൂടി നല്കി. റെയ്ല്‍വേ എസ്പി ആയിരുന്ന കെ.എസ്. ഗോപകുമാറിനെ തിരുവനന്തപുരം റെയ്ഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ എസ്പി ആയി നിയമിച്ചു.
കേരള പൊലിസ് അക്കാദമിയില്‍ അസി. ഡയറക്റ്ററായിരുന്ന ആര്.സുനീഷ് കുമാറിനെ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ സെല്ലില്‍ എഐജി ആയി നിയമനിച്ചു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡന്റ് ആയിരുന്ന ഐശ്വര്യ ഡോംഗ്രെയാണ് പൊലിസ് അക്കാദമിയിലെ പുതിയ അസി. ഡയറക്റ്റര്‍. കേരള ആംഡ് വിമന്‍ പൊലിസ് ബറ്റാലിയന് കമാന്‍ഡന്റ് ആയിരുന്ന അബ്ദുല്‍ റഷീദിനെ ട്രാഫിക് സൗത്ത് സോണ്‍ എസ്പി ആയി മാറ്റി നിയമിച്ചു.
സതേണ്‍ റെയ്ഞ്ച് വിജിലന്‍സ് എസ്പി ആയിരുന്ന ആര്. ജയശങ്കറെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് നാലില്‍ എസ്പി ആയി നിയമിച്ചു. ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഒന്നില്‍ എസ്പി ആയിരുന്ന വി. സുനില്‍കുമാറിനെ സപ്ലൈകോയില്‍ വിജിലന്‍സ് ഓഫിസറായി നിയമിച്ചു. ഇതിനായി സപ്ലൈകോ വിജിലന്‍സ് ഓഫിസര്‍ തസ്തിക എസ്പി റാങ്കിന് തുല്യമായി ഉയര്‍ത്തി. ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് നാലില്‍ എസ്പി ആയിരുന്ന കെ.കെ. അജിയെ സതേണ്‍ റെയ്ഞ്ച് വിജിലന്‍സ് എസ്പിയായി നിയമിച്ചു.
വിമൻ ആൻഡ് ചില്‍ഡ്രന്‍ സെല്ലില്‍ എഐജി ആയിരുന്ന എ.എസ്. രാജുവിനെ തൃശൂര്‍ ക്രൈം ബ്രാഞ്ചില്‍ എസ്പി ആയും റാപിഡ് റെസ്പോൺസ് ആന്‍ഡ് റെസ്ക്യൂ ഫോഴ്സ് കമാന്‍ഡന്റ് കെ.ഇ. ബൈജുവിനെ കേരള പൊലിസ് അക്കാദമി അസി. ഡയറക്റ്റര്‍ (ട്രെയിനിങ്) ആയും മാറ്റി നിയമിച്ചു.
സ്ഥാനക്കയറ്റത്തിലൂടെ ബി.വി വിജയ ഭാരത് റെഡ്ഡിയെ ടെലികോം എസ്പി ആയും ടി. ഫറാഷിനെ റാപ്പിഡ് റെസ്പോണ്‍സ് ആൻഡ് റെസ്ക്യൂ ഫോഴ്സ് കമാന്‍ഡന്റ് ആയും തപോഷ് ബസുമതിയെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് എസ്പിയായും ഷാഹുല്‍ ഹമീദിനെ ഇന്ത്യ റിസര്‍വ് ബറ്റാലിയന് കമാന്‍ഡന്റ് ആയും നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ കേരള ആംഡ് വിമണ്‍ പൊലിസ് ബറ്റാലിയന് കമാന്‍ഡന്റായും കെ. പവിത്രനെ ആംഡ് പൊലിസ് ബറ്റാലിയന് നാല് കമാന്‍ഡന്റായും ജുവ്വാനപ്പുടി മഹേഷിനെ കെഎപി ബറ്റാലിയന് അഞ്ചില്‍ കമാന്‍ഡന്റായും നിയമിച്ചു.
പ്രൊബേഷനിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥരെയും വിവിധയിടങ്ങളില്‍ എഎസ്പിമാരായി നിയമിച്ചു. ദീപക് ധന്‍കര്‍ (വര്‍ക്കല), ജി.ജി. അശ്വതി (പാലക്കാട്), കെ.എസ്. ഷഹന്‍ഷ (തലശേരി), യോഗേഷ് മന്ധൈയ്യ (ഇരിട്ടി), മോഹിത് റാവത്ത് (പെരുമ്പാവൂര്‍), ശക്തി സിങ് ആര്യ (മലപ്പുറം) എന്നിങ്ങനെയാണ് നിയമിച്ചത്.