കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

128 ദിവസത്തേക്ക് 42 ട്രെയിൻ സർവീസുകളാണ് പുതിയ സമയക്രമം ബാധകമാവുക. ഞായറാഴ്ച മുതൽ പ്രാബല്യം.
Changes in train timetables in Kerala effective from Sunday

കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ

Updated on

തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. ഒക്‌ടോബർ 20 വരെയാണ് ട്രെയിനുകൾ പുതിയ സമയക്രമം അനുസരിച്ച് സർവീസ് നടത്തുക.

128 ദിവസത്തേക്ക് 42 ട്രെയിൻ സർവീസുകൾക്കാണ് പുതിയ സമയക്രമം ബാധകമാവുക. കേരളത്തിൽ നിന്ന് കൊങ്കൺ വഴിയുള്ള സ‍ർവീസുകളിലാണ് മാറ്റം വരുന്നത്.

കേരളത്തിൽ നിന്ന് കൊങ്കൺ വഴിയുള്ള സ‍ർവീസുകളുടെ സമയ മാറ്റം ഇങ്ങനെ:

എറണാകുളം ജങ്ഷൻ - പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജങ്ഷൻ - നിസാമുദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).

തിരുനെൽവേലി - ഹാപ്പ, തിരുനെൽവേലി - ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ലോക്മാന്യ തിലക് ഗരീബ്‌രഥ് - 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജങ്ഷൻ - നിസാമുദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജങ്ഷൻ - മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.

തിരുവനന്തപുരം സെൻട്രൽ - നിസാമുദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)

എറണാകുളം ജങ്ഷൻ - അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)

തിരുവനന്തപുരം സെൻട്രൽ - നിസാമുദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com