
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും മറ്റ് 2 പേര്‍ കൂട്ടുപ്രതികളുമാണ്. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
301 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. 83 സാക്ഷികൾ, 62 രേഖകള്‍, 12 മൊബൈല്‍ ഫോണ്‍ എന്നിവ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി പൊലീസ് പരിശോധിച്ചിരുന്നു. പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ഇന്ത്യൻ ശിക്ഷാ നിയമം 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നുമാണ് ജെ. ആർ.പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്.