ലൈംഗികാതിക്രമ കേസിൽ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം സമർപ്പിച്ചു

തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മുകേഷിനെതിരേ കുറ്റപത്രം സമർപ്പിച്ചത്
Chargesheet filed against Mukesh and Edavela Babu in sexual assault case
ലൈംഗികാതിക്രമ കേസിൽ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം സമർപ്പിച്ചു
Updated on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിനെതിരേയും ഇടവേള ബാബുവിനെതിരേയും കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുകേഷിനെതിരേയും എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടവേള ബാബുവിനെതിരേയുമാണ് കുറ്റപത്രം സമർപ്പിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് മുകേഷിനെതിരേ നടി ലൈംഗികാരോപണം ഉന്നയിച്ചത്. 2011 ൽ സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷിനെതിരേ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും കേസ് നിലനിൽക്കുന്നുണ്ട്. താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു ഇടവേള ബാബുവിനെതിരായ പരാതി. തുടർന്ന് നടക്കാവ് പൊലീസ് ഇടവേള ബാബുവിനെതിരേ കേസെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com