പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു

2024 ലാണ് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുക്കുന്നത്.
Chargesheet against actor Koottickal Jayachandran POCSO case

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുറ്റപത്രം സമർപ്പിച്ചു

file image

Updated on

കോഴിക്കോട്: 4 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കസബ പൊലീസാണ് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും.

2024 ലാണ് കസബ പൊലീസ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുക്കുന്നത്. ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് 6 മാസത്തോളം ഒളിവിലായിരുന്നു ഇയാൾ. പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകുന്നത്. ഈ വർഷം ജനുവരി 30ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com