ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കി കുറ്റപത്രം

തസ്ലീമ സുൽത്താന കേസിലെ ഒന്നാം പ്രതിയാണ്.
Chargesheet filed in hybrid cannabis case; Srinath Bhasi a witness
ശ്രീനാഥ് ഭാസി
Updated on

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നടൻ ശ്രീനാഥ് ഭാസി കേസിലെ 21-ാം സാക്ഷി. 55 സാക്ഷികളാണ് കേസിലുളളത്.

മൂന്ന് പേരാണ് ഇപ്പോൾ കേസിൽ പ്രതികളായിട്ടുളളത്. തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പ്രതികൾ.

ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തസ്ലീമ സുൽത്താന കേസിലെ ഒന്നാം പ്രതിയാണ്. തസ്ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്.

ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയും കൂട്ടാളിയും പിടിയിലായത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുളള നടൻമാർക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയതായി പ്രതി എക്സൈസിന് മൊഴി നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com