

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരുക്ക്
ചെങ്ങന്നൂർ: എംസി റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളെജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തിനു പോയ ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരത്തിന് പോയ ബസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.