ചെങ്ങന്നൂരിൽ രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചു; ഒരു മരണം

ഇടിയുടെ ആഘാതത്തിൽ വിഷ്ണു ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു
chenganur fatal accident bike car collides death
ചെങ്ങന്നൂരിൽ രണ്ടു കാറുകളും രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചു; ഒരു മരണം
Updated on

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗണിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23) മരിച്ചു.

ഇടിയുടെ ആഘാതത്തിൽ വിഷ്ണു ഉയരത്തിൽ പൊങ്ങി ബോർഡിൽ തലയിടിച്ചു താഴെ വീണു. വാഹനങ്ങളും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ അമ്പലപ്പുഴ കരൂർ പുതുവൽ വിവേകിനു (അച്ചു ) പരുക്കേറ്റു. വിവേകിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com